ടെസ്റ്റ് പരമ്ബരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങും

0

ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്ബരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിന് ഇന്നിറങ്ങും. ചെംസ്ഫോര്‍ഡില്‍ ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 3.30ന് മത്സരം തുടങ്ങും.എസ്സെക്സ് ആണ് ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. ഏകദിന പരമ്ബര നഷ്ടമായതിന് ശേഷം കുടുംബത്തൊടൊപ്പം അവധി ആഘോഷിച്ച ഇന്ത്യന്‍ താരങ്ങള്‍ തിങ്കളാഴ്ചയാണ് ചെംസ്ഫോഡില്‍ എത്തിയത്. മത്സരം ശനിയാഴ്ച അവസാനിക്കും.1974, 96, 2002 പര്യടനങ്ങളില്‍ ഇന്ത്യയും എസക്സും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. അതുകൊണ്ടുതന്നെ മത്സരം ജയിക്കാനുള്ള കടുത്ത പോരാട്ടം കോലിപ്പടയില്‍ നിന്ന് പ്രതീക്ഷിക്കാം.

Leave A Reply

Your email address will not be published.