ദുബായിലെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഫിലിപ്പീനോ സംഘടനകളോട് ആവശ്യപ്പെട്ടു
ദുബായ്: 106 ഫിലിപ്പീനോ സംഘടനകളോട് ദുബായിലെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഫിലിപ്പീന് കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ടു. അംഗീകരിക്കപ്പെട്ട 106 ഫിലിപ്പീനോ സംഘടനകളാണ് ദുബായില്‍ ഉള്ളത്. ഇതില്‍ ഒന്നിന് പോലും കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അംഗീകാരം ഇല്ല. കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അംഗീകാരമില്ലാത്തതിനാലാണ് സംഘങ്ങളെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിലക്കിയത്. ദുബായില്‍ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അംഗീകാരമില്ലാതെ നടത്തുന്ന എല്ലാ പരിപാടികളും നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടിയെടുക്കാന്‍ അധികാരികള്‍ക്ക് കഴിയുമെന്നും ഫിലിപ്പീന് കോണ്‍സുലേറ്റ് ജനറല്‍ സംഘടനകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നത് വരെ യാതൊരു പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ പാടില്ലെന്നും കത്തില്‍ പറയുന്നു.