മിലാനില്‍ സ്റ്റേഡിയം പുതുക്കുന്നു

0

മിലാന്‍ ടീമുകളുടെ സ്വന്തം സ്റേഡിയമായ സാന്‍ സെറോ പുതുക്കി പണിയുന്നു. 2020 ഉള്ളില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് മിലാന്‍ സിറ്റി കൗണ്‍സില്‍ കണക്ക് കൂട്ടുന്നത്. എണ്പത്തിനായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളുന്ന സാന്‍ സെറോ യൂറോപ്പിലെ ഏറ്റവും വലിയ സ്റേഡിയങ്ങളില്‍ ഒന്നാണ്. 1926-മുതല്‍ എ സി മിലാന്റെയും 1947-മുതല്‍ ഇന്റര്‍ മിലാന്റെയും ഹോം ഗ്രൗണ്ടാണ് സാന്‍ സെറോ.

ഇന്ററും മിലാനും വെവ്വേറെ സ്റ്റേഡിയങ്ങള്‍ പണിയുമെന്ന് പ്രഖ്യാപിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും സാന്‍ സെറോയില്‍ തന്നെ തുടരാന്‍ തീരുമാനമാകുകയായിരുന്നു. കൂടുതല്‍ കൊമേഴ്ഷ്യല്‍ സ്‌പേസും മ്യൂസിയവും പുതുക്കി പണിയുന്ന സ്റേഡിയത്തിലുണ്ടാകും.

Leave A Reply

Your email address will not be published.