അനധികൃത സ്വത്ത് സമ്പാധന കേസില്‍ പനീര്‍ ശെല്‍വത്തിനെതിരെ അന്വേഷണം തുടങ്ങിയെന്ന് വിജിലന്‍സ്

0

ചെന്നൈ : അനധികൃത സ്വത്ത് സമ്ബാദന കേസില്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തിനെതിരെയുള്ള പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് വിജിലന്‍സ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട പരാതിയില്‍ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്ന് ജസ്റ്റിസ് ജി. ജയചന്ദ്രന്‍ കഴിഞ്ഞയാഴ്ച ചോദിച്ചിരുന്നു. റെഡ്ഡിയുടെ പേര് കൂടെ ഉള്‍പ്പെട്ട സ്ഥിതിക്ക് സിബിഐ അന്വേഷണം ആയിക്കൂടെയെന്നും കോടതി അന്ന് കേസ് പരിഗണിച്ചപ്പോള്‍ നിരീക്ഷിച്ചിരുന്നു.
ഡിഎംകെ നേതാവ് ആര്‍.എസ്.ഭാരതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. കഴിഞ്ഞ മാര്‍ച്ചില്‍ ഒപിഎസിനെതിരെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. പരാതി നല്‍കി മൂന്നു മാസം കഴിഞ്ഞിട്ടും വിജിലന്‍സ് നിഷ്‌ക്രിയത്വം കാണിക്കുകയാണ്. പനീര്‍ സെല്‍വവുമായി അടുപ്പമുള്ള വിവാദ വ്യവസായി ശേഖര്‍ റെഡ്ഡിയില്‍ നിന്ന് ആദായ നികുതി വകുപ്പ് പണമിടപാട് നടത്തിയവരുടെ വിവരങ്ങള്‍ അടങ്ങിയ ഡയറി പിടിച്ചെടുത്തിരുന്നെന്നും ഡിഎംകെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave A Reply

Your email address will not be published.