ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ശിക്ഷ ഇന്ന്

0

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്നകേസില്‍ ഉരുട്ടിക്കൊലക്കേസില്‍ ശിക്ഷ ഇന്ന്. കേസില്‍ ബുധനാഴ്ച സി.ബി.ഐ. പ്രത്യേക കോടതി ശിക്ഷ പ്രഖ്യാപിക്കും. പോലീസുകാരായ ഒന്നും രണ്ടും പ്രതികള്‍ കൊലക്കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ തെളിവുനശിപ്പിച്ച കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കൊലക്കുറ്റം ചുമത്തിയ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവരെ കോടതി റിമാന്‍ഡുചെയ്തു.
നാലുമുതല്‍ ആറുവരെ പ്രതികളായ പോലീസ് മുന്‍ സൂപ്രണ്ടുമാര്‍ ഇ.കെ. സാബു, ടി.കെ. ഹരിദാസ്, ഡിവൈ.എസ്.പി. ടി. അജിത്കുമാര്‍ എന്നിവര്‍ക്ക് നിലവിലെ ജാമ്യത്തില്‍ തുടരാം. മൂന്നാം പ്രതിയായ സോമന്‍ വിചാരണക്കാലയളവില്‍ മരിച്ചു.
ഒന്നും രണ്ടും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടു. നാലുമുതല്‍ ആറുവരെ പ്രതികളുടെ കാര്യത്തില്‍ കര്‍ശനനിലപാട് ആവശ്യപ്പെട്ടില്ല. ഇവരെ ജാമ്യത്തില്‍ തുടരാന്‍ അനുവദിക്കുന്നതും എതിര്‍ത്തില്ല. കേസില്‍ മാപ്പുസാക്ഷിയായശേഷം കൂറുമാറിയ സുരേഷ് കുമാറിനെ പ്രതിയാക്കുന്നതടക്കം തുടര്‍നടപടി സ്വീകരിക്കാന്‍ കോടതി സി.ബി.ഐ.ക്ക് നിര്‍ദേശം നല്‍കി.

Leave A Reply

Your email address will not be published.