ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടാന്‍ കോഹ്ലിയ്ക്ക് 82.45 ലക്ഷം രൂപ

0

സോഷ്യല്‍ മീഡിയയില്‍ ഓരോ പോസ്റ്റിനും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി വാങ്ങുന്നത് ലക്ഷക്കണക്കിന് രൂപ. ഹോപ്പര്‍ എച്ച്‌ ക്യൂ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പരസ്യങ്ങള്‍ നല്‍കാന്‍ കോഹ്ലി 82.45 ലക്ഷം രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്.

ഇന്‍സ്റ്റഗ്രാം വഴി കോടികള്‍ ലാഭമുണ്ടാക്കുന്നവരുടെ പട്ടികയില്‍ കോഹ്ലി പതിനേഴാം സ്ഥാനത്താണ്. 2018ലെ കണക്കുകള്‍ പ്രകാരമാണിത്. സെലിബ്രിറ്റികളുടെ അക്കൗണ്ട് വഴിയോ പേരിലൂടെയോ പരസ്യങ്ങള്‍ ഇട്ടാല്‍ അത് കൂടുതല്‍ പേരിലേക്ക് എത്താനാകുമെന്നതിനാലാണ് ഇവര്‍ക്ക് ഇത്രയും ഡിമാന്‍ഡ് വരുന്നത്.

മുന്‍നിര കമ്ബനികള്‍ സെലിബ്രിറ്റികളുടെ അക്കൗണ്ടുകളെയാണ് സമീപിക്കുന്നത്. കണക്കുകള്‍ പ്രകാരം പട്ടികയില്‍ ഒന്നാംസ്ഥാനത്ത് പത്ത് ലക്ഷം ഡോളര്‍ വാങ്ങുന്ന കൈലി ജെനര്‍ ആണ്. ക്രിസ്റ്റ്യാനോ റോണാള്‍ഡേയും സെലേനാ ഗോമസും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.

Leave A Reply

Your email address will not be published.