സുനന്ദ പുഷ്കറിന്റെ മരണം; ശശി തരൂര്‍ നേരിട്ട് ഹാജരാകണ്ടത്തില്ലെന്ന് കോടതി
ന്യൂഡല്‍ഹി : സുനന്ദ പുഷ്കറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന തരൂരിന്റെ ആവശ്യം ദില്ലി പാട്യാല ഹൗസ് കോടതി അംഗീകരിച്ചു. ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി കേസില്‍ ഇടപെടുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള തരൂരിന്റെ കോടതി ആഗസ്റ്റ് 23ന് പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട് ഇതിനു മുമ്ബ് നടത്തിയ വിജിലന്‍സ് പരിശോധനയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കണമെന്ന് സുബ്രഹ്മണ്യം സ്വാമി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.