പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ട് മൂന്ന് പേര്‍ മരിച്ചു

0

ആലപ്പുഴ: അമ്പലപ്പുഴയിലെ കരൂരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ട് മൂന്ന് പേര്‍ മരിച്ചു. വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പടെ മൂന്ന് പേരാണ് മരിച്ചത്. കൊട്ടിയം പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരായ ശ്രീകല, നാസര്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണ്. കൊട്ടിയത്ത് നിന്നും കാണാതായ ഹസീനയെ കണ്ടെത്തി തിരിച്ച്‌ വരുമ്ബോഴായിരുന്നു അപകടം. ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

Leave A Reply

Your email address will not be published.