ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ട്
ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യനില അല്‍പ്പം മോശമായതായി റിപ്പോര്‍ട്ട്. കാവേരി ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അരവിന്ദന് സെല്‍വരാജാണ് മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കിയത്. ഡോക്ടര്‍മാരും നേഴ്സുമാരുമടങ്ങുന്ന സംഘം ഗോപാലപുരത്തെ വസതിയില്‍ ആശുപത്രിക്ക് സമാനമായ ചികിത്സയാണ് കരുണാനിധിക്ക് നല്കി വരുന്നത്. വാര്‍ധക്യസഹജമായ പ്രശ്നങ്ങള്കാരണം കരുണാനിധിയുടെ ആരോഗ്യനിലയില്‍ ചെറിയ പ്രശ്നങ്ങളുണ്ടെന്നും മൂത്രാശയത്തിലെ അണുബാധ കാരണമുണ്ടായ പനിക്കാണ് നിലവില്‍ ചികിത്സ നല്‍കുന്നതെന്നും മെഡിക്കല്‍ ബുള്ളറ്റിനിലുണ്ട്.
കരുണാനിധിയുടെ വസതിയ്ക്ക് പുറത്ത് ഡിഎംകെ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ മന്ത്രിസംഘം രാത്രിയോടെ കരുണാനിധിയുടെ വീട്ടിലെത്തി. കമല്ഹാസന് കരുണാനിധിയുടെ വീട്ടിലെത്തി മകന് എം കെ സ്റ്റാലിന് അടക്കമുള്ള ബന്ധുക്കളെ സന്ദര്‍ശിച്ചു.