എന്റെ മെഴുതിരി അത്താഴങ്ങള്‍ ഇന്ന് മുതല്‍
അനൂപ് മേനോന്, മിയ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം എന്റെ മെഴുതിരി അത്താഴങ്ങള്‍ ഇന്ന് മുതല്‍ തിയറ്ററുകളിലേയ്ക്ക്. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന് അനൂപ് മേനോന് തിരക്കഥ എഴുതുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. 999 എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ നോബിള്‍ ജോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന് തുടങ്ങിയവരും വേഷമിടുന്നുണ്ട്.