യാത്രയില്‍ മമ്മൂട്ടിക്കൊപ്പം കാര്‍ത്തി
ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്രയില്‍ മമ്മൂട്ടിക്കൊപ്പം സൂര്യ എത്തില്ല. മമ്മൂട്ടി വൈഎസ്ആറായി എത്തുന്ന ചിത്രത്തില്‍ സൂര്യ വൈഎസ് ജഗന് ആയി എത്തുമെന്നാണ് നേരത്തേ സൂചനകള്‍ വന്നിരുന്നത്. ഇതിനായുള്ള സാധ്യതകള്‍ സൂര്യ തന്നെ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ താന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ സൂര്യക്ക് യാത്രയില്‍ ജോയിന്‍ ചെയ്യാനാകില്ല.
കാര്‍ത്തിയുടെ പെരുമാറ്റവും രീതികളും ജഗന്മോഹന് എന്ന കഥാപാത്രത്തോട് യോജിച്ചതാണെന്ന് സംവിധായകന് മാഹി രാഘവ് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഈ വേഷം കാര്‍ത്തിക്കു നല്കാന് തീരുമാനിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. റാവു രമേഷ്, സച്ചിന് കുണ്ടല്‍ക്കര്‍, അനസൂയ ഭരധ്വാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.