പടയോട്ടത്തിന്റെ ടീസര്‍ പുറത്തിറക്കി
ബിജു മേനോന് നായകനാകുന്ന റഫീഖ് ഇബ്രാഹിം ചിത്രം പടയോട്ടത്തിന്റെ ടീസര്‍ എത്തി. അനു സിത്താരയാണ് ചിത്രത്തിലെ നായിക. വീക്കന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്. ദിലീഷ് പോത്തന്, സുധി കോപ്പ, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, ഐമ സെബാസ്റ്റ്യന്‍, ലിജോ ജോസ് പെല്ലിശേരി, ഹരീഷ് കണാരന്, രാഹുല്‍ ദേവ്, സുരേഷ് കൃഷ്ണ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.