ര​ണ്ടാം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സി​നു മൂ​ന്നു റ​ണ്‍സ് ജ​യം

0

ഗ​യാ​ന: ബം​ഗ്ലാ​ദേ​ശി​ന്‍റെ വെ​സ്റ്റ് ഇ​ന്‍ഡീ​സ് പ​ര്യ​ട​ന​ത്തി​ലെ ര​ണ്ടാം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സി​നു മൂ​ന്നു റ​ണ്‍സ് ജ​യം. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്ബ​ര ഇ​പ്പോ​ള്‍ 1-1ന് ​സ​മ​നി​ലാ​യി. നാ​ളെ​യാ​ണ് മൂ​ന്നാം ഏ​ക​ദി​നം. ഷിം​റോ​ണ്‍ ഹെറ്റ്മേയ​റു​ടെ (125 റണ്‍സ്) മി​ക​വി​ല്‍ വി​ന്‍ഡീ​സ് 49.3 ഓ​വ​റി​ല്‍ 271ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. ബം​ഗ്ലാ​ദേ​ശി​ന് 50 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റി​ന് 268 റ​ണ്‍സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. ത​മീം ഇ​ക്ബാ​ല്‍ (54), ഷ​ക്കീ​ബ് അ​ല്‍ ഹ​സ​ന്‍ (56), മു​ഷ്ഫി​ഖ​ര്‍ റ​ഹീം (68) എ​ന്നി​വ​ര്‍ മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു.

Leave A Reply

Your email address will not be published.