ടിനി ടോം ചിത്രം ‘കാറ്റ് വിതച്ചവന്‍’ ; ആഗസ്റ്റ് 3ന്

0

പ്രൊഫ. സതീഷ് പോള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കാറ്റ് വിതച്ചവന്‍ എന്ന ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം ആഗസറ്റ് 3ന് റിലീസ് ചെയ്യും. ടിനി ടോം, പ്രകാശ് ബാരെ, ജയപ്രകാശ് കുളൂര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഓറിയന്റല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ബാനറില്‍ സുരേഷ് അച്ചൂസ്, അഡ്വ. ഷിബു കുര്യാക്കോസ്, ഷിബു ഏദന്‍സ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് രാജന് എന്ത് സംഭവിച്ചു എന്നറിയാന്‍ ഡി.ഐ.ജി രാജഗോപാല്‍ നടത്തിയ അന്വേഷണമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ജയറാം പടിക്കല്‍ മുതല്‍ കുന്നിക്കല്‍ നാരായണന്‍ വരെയുള്ള കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

 

Leave A Reply

Your email address will not be published.