അണ്ടര്‍ – 19; ശ്രീലങ്കന്‍ ടീം തോല്‍വിയിലേക്ക്

0

കൊളംബോ: ഇന്ത്യ അണ്ടര്‍ – 19 ടീമിനെതിരായ യൂത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കന്‍ അണ്ടര്‍ – 19 ടീം തോല്‍വിയിലേക്ക്. ഒന്നാം ഇന്നിങ്ങ്‌സില്‍ 297 റണ്‍സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്യുന്ന ശ്രീലങ്കന്‍ ടീം മൂന്നാം ദിവസം കളി നിര്‍ത്തുമ്ബോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ് എടുത്തിട്ടുണ്ട്. തോല്‍വി ഒഴിവാക്കാന്‍ 250 റണ്‍സ് കൂടി വേണം. ഒരു ദിവസത്തെ കളി ശേഷിക്കെ കൈവശമുള്ളത് ഏഴു വിക്കറ്റ് മാത്രം.
ഇന്ത്യയുടെ എട്ടിന് 613 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിന് മറുപടി പറഞ്ഞ ശ്രീലങ്കന്‍ ടീം ആദ്യ ഇന്നിങ്ങ്‌സില്‍ 316 റണ്‍സിന് പുറത്തായി. തുടക്കം മുതല്‍ തകര്‍ന്ന ശ്രീലങ്കയ്ക്ക് സൂര്യബന്തരയുടെ സെഞ്ചുറിയാണ് (115) ദേദപ്പെട്ട സ്‌കോര്‍ ഒരുക്കിയത്. ദിനുഷ (51), മിശ്ര (44), മെന്‍ഡിസ് (49) എന്നിവരും ദേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യയുടെ എം.ജംഗ്‌ര 76 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ പരമ്ബരയില്‍ മുന്നിട്ടു നില്‍ക്കുകയാണ്.

Leave A Reply

Your email address will not be published.