മോസ്കോ സന്ദര്‍ശിക്കാനുള്ള പുടിന്‍റെ ക്ഷണം സ്വീകരിച്ച്‌ ഡോണള്‍ഡ ട്രംപ്

0

വാഷിംഗ്ടണ്‍: മോസ്കോ സന്ദര്‍ശിക്കാനുള്ള റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍റെ ക്ഷണം സ്വീകരിച്ച്‌ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ ട്രംപ്. വൈറ്റ്ഹൗസ്‌വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. റഷ്യന്‍ പ്രസിഡന്‍റിന്‍റെ ക്ഷണം സ്വീകരിച്ച്‌ മസ്കോ സന്ദര്‍ശിക്കാന്‍ ട്രംപ് ഒരുക്കമാണെന്നും ഔദ്യോഗിക ക്ഷണം ലഭിച്ചാല്‍ അദ്ദേഹം മോസ്കോയിലെത്തുമെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്ക്സബി പറഞ്ഞു.
നേരത്തെ, ബ്രി​​ക്സ് സാ​​മ്ബത്തി​​ക ഉ​​ച്ച​​കോ​​ടി​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യപ്പോഴാണ് പുടിന്‍ ട്രംപിനെ മോസ്കോ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത്. വാഷിംഗ്ടണിലേക്ക് വരാന്‍ താന്‍ തയാറാണെന്നും പുടിന്‍ അറിയിച്ചിരുന്നു. കൂ​​ടു​​ത​​ല്‍ കൂ​​ടി​​ക്കാ​​ഴ്ച​​ക​​ള്‍​​ക്ക് ത​​യാ​​റാ​​ണെ​​ന്നും പ​​റ്റി​​യ അ​​ന്ത​​രീ​​ക്ഷം സം​​ജാ​​ത​​മാ​​വേ​​ണ്ട​​തു​​ണ്ടെ​​ന്നും പു​​ടി​​ന്‍ വ്യ​​ക്ത​​മാ​​ക്കി. നേ​​ര​​ത്തെ ന​​ട​​ത്തി​​യ ഹെ​​ല്‍​​സി​​ങ്കി ഉ​​ച്ച​​കോ​​ടി​​യി​​ല്‍ ട്രം​​പ് പു​​ടി​​നോ​​ട് അ​​ടി​​യ​​റ​​വു പ​​റ​​ഞ്ഞെ​​ന്നു യു​​എ​​സി​​ല്‍ വി​​മ​​ര്‍​​ശ​​നം ഉ​​യ​​ര്‍​​ന്നി​​രു​​ന്നു. എ​​ന്നാ​​ല്‍, ഉച്ചകോടി വി​​ജ​​യ​​മാ​​യി​​രു​​ന്നെ​​ന്നാ​​യി​​രു​​ന്നു പു​​ടി​​ന്‍റെ ഭാ​​ഷ്യം.

Leave A Reply

Your email address will not be published.