കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ: കരുണാനിധിയെ കാവേരി ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അദ്ദേഹത്തെ ഗോപാലപുരത്തെ വീട്ടില്‍ നിന്നും അല്‍വാര്‍പേട്ടിലുള്ള ആശുപത്രിയിലേക്ക് മാറ്റിയത്. കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് രക്തസമ്മര്‍ദം കുറഞ്ഞതിനാലാണെന്ന് ഡിഎംകെ നേതാവ് എ.രാജ. ഇപ്പോള്‍ രക്തസമ്മര്‍ദം സാധാരണ നിലയിലായെന്ന് അറിയിച്ച അദ്ദേഹം അണികള്‍ സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു.