ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ആദ്യ ടീസര്‍ പുറത്ത്
മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ആദ്യ ടീസര്‍ പുറത്ത്. വള്ളം,കളിയും പാട്ടുമെക്കെയായി ഒരു തനി കുട്ടനാട്ടുക്കാരാനായിട്ടാണ് മമ്മൂട്ടി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍. തിരക്കഥാകൃത്ത് സേതുവിന്റെ ആദ്യ സംവിധാന സംരംഭമാണിത്. സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ്ഷംന കാസിമിന്. നീന എന്നാണ് കഥാപാത്രത്തിന്റെ സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടന് ഉണ്ണി മുകുന്ദന് സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.