ഇന്ത്യയും എസെക്സും തമ്മിലുള്ള ത്രിദിന മത്സരം സമനിലയില്‍

0

ലണ്ടന്‍: ഇന്ത്യയും എസെക്സും തമ്മിലുള്ള ത്രിദിന മത്സരം സമനിലയില്‍ അവസാനിച്ചു.മത്സരത്തിന്റെ മൂന്നാം ദിവസമായ ഇന്ന് 237ന് 5 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച എസെക്സ് ഒന്നാം ഇന്നിംഗ്സ് 359/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

21.2 ഓവറില്‍ 89 റണ്‍സെന്ന നിലയില്‍ ഇന്ത്യ എത്തി നില്‍കുമ്ബോള്‍ മത്സരം അവസാനിപ്പിക്കുകയായിരുന്നു. നേരത്തെ ചതുര്‍ദിന മത്സരമായി ഉദ്ദേശിച്ചിരുന്ന മത്സരത്തെ ഇന്ത്യയുടെ ആവശ്യപ്രകാരം മൂന്ന് ദിവസമാക്കി കുറയ്ക്കുകയായിരുന്നു.

Leave A Reply

Your email address will not be published.