മ്യാന്‍മറിലെ വെള്ളപ്പൊക്കത്തില്‍ 10 പേര്‍ മരിച്ചു

0

മ്യാന്‍മര്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മ്യാന്‍മറി 10 പേര്‍ മരിച്ചു. ഏകദേശം 10000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി സ്ഥീരികരിച്ചെങ്കിലും എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.വെള്ളപ്പൊക്കത്തില്‍ അഞ്ച് പ്രവിശ്യകളിലായി 119000 ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മധ്യ മ്യാന്‍മറില്‍ മഗ്വേ മേഖലയില്‍ 70000 പേര്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതായി ദേശീയ ദുരന്ത നിവാരണസേന ഡയറക്ടര്‍ മിന്‍ തിന്‍ വ്യക്തമാക്കി. ബോട്ടുകളിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനം കനത്ത മഴ മൂലം തടസ്സപ്പെടുന്നുണ്ട്.

Leave A Reply

Your email address will not be published.