മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു

0

പാലക്കാട്: മലമ്പുഴ അണക്കെട്ടിന്‍റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. 11.45 ഓടെ ഘട്ടം ഘട്ടമായി ഓരോ ഷട്ടറുകള്‍ വീതമാണ് തുറന്ന് വിടുന്നത്. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടുദിവസത്തേക്കുകൂടി മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്‍റെ മുന്നറിയിപ്പുള്ളതിനാല്‍ വെള്ളിയാഴ്ചയാവും ഷട്ടറുകള്‍ അടയ്ക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുക. നാല് ഷട്ടറുകളാണ് മലമ്പുഴ ഡാമിനുള്ളത്. മൂന്ന് സെന്റീ മീറ്റര്‍ വീതമാണ് തുറന്നത്. 115.06 മീറ്റര്‍ സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് 114.86 മീറ്ററിലെത്തിയതോടെയാണ് ഷട്ടറുകള്‍ തുറന്നത്. വെള്ളം മുക്കൈപ്പുഴ വഴി കല്പാത്തിപ്പുഴയിലൂടെ ഒഴുകി പറളിയില്‍നിന്ന് ഭാരതപ്പുഴയിലെത്തിച്ചേരും.

Leave A Reply

Your email address will not be published.