ആഗോളവ്യാപകമായി ഫേസ്ബുക്ക്‌ പണി മുടക്കി

0

തിരുവനന്തപുരം: ഇന്ത്യന്‍ സമയം രാത്രി 9.43 ഓടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക്‌ പണി മുടക്കി. ഡസ്ക്ടോപിലും മൊബൈലിലും പ്രശ്നങ്ങള്‍ നേരിട്ടു. ഡസ്ക്ടോപ്പില്‍ ലോഗിന്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് ശൂന്യമായ സ്ക്രീനാണ് ദൃശ്യമായത്. ചിലര്‍ക്ക് Sorry, Something went wrong എന്ന സന്ദേശവും ദൃശ്യമായിരുന്നു. സൈറ്റ് ലഭ്യമല്ലതായതോടെ കാരണം തിരക്കി ട്വിറ്ററില്‍ നിരവധി പേരെത്തി. ആഗോളവ്യാപകമായി ഈ പ്രശ്നം നേരിട്ടുവെന്നാണ് ട്വിറ്ററിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ 15 മിനിട്ടുകള്‍ക്ക് ശേഷം സൈറ്റ് പുനസ്ഥാപിക്കപ്പെട്ടു. തടസം നേരിടാനുണ്ടായ കാരണം ഫേസ്ബുക്ക്‌ വ്യക്തമാക്കിയിട്ടില്ല.

Leave A Reply

Your email address will not be published.