ചൈന വൈദ്യുതകാന്തിക സാങ്കേതിക റോക്കറ്റ് പീരങ്കികള്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്

0

ന്യൂഡല്‍ഹി: ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന റോക്കറ്റ് പരീക്ഷണങ്ങള്‍ ചൈന നടത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആദ്യമായി ചൈന വൈദ്യുതകാന്തിക സാങ്കേതികത ഉപയോഗിച്ചുള്ള റോക്കറ്റ് പീരങ്കികള്‍ വികസിപ്പിച്ചതായാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള ഗ്ലോബല്‍ ടൈംസാണ് റോക്കറ്റ് പീരങ്കികളെ കുറിച്ച്‌ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ചൈന വികസിപ്പിച്ച ഇലക്‌ട്രോ മാഗ്നറ്റിക് പീരങ്കികളില്‍ വെടിമരുന്നിന് പകരം വൈദ്യുത കാന്തിക ശക്തിയാണ് ആയുധങ്ങള്‍ തൊടുക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നത്. ഇത് ആയുധങ്ങള്‍ സുഗമമായി പറക്കുന്നതിനും കൃത്യമായി ലക്ഷ്യത്തില്‍ പതിക്കുന്നതിനും സഹായിക്കുന്നു. ഇന്ത്യയുടെ ആയുധശേഖരത്തില്‍ ഭയന്നാണ് ചൈന ഇത്തരത്തിലുള്ള റോക്കറ്റ് പീരങ്കികള്‍ വികസിപ്പിച്ചതെന്നാണ് അണിയറയിലെ വിലയിരുത്തല്‍

Leave A Reply

Your email address will not be published.