കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരം

0

ചെന്നെെ: ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍. രോഗത്തിന്‍റെ കാഠിന്യം കുറ‌ഞ്ഞു വരവേ ഞായറാഴ്‌ച കരുണാനിധിയുടെ നില വഷളായിരുന്നു. മൂത്രനാളത്തില്‍ അണുബാധയുണ്ടായി എന്നും മഞ്ഞപ്പിത്തത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുവെന്നുമാണ് അനൗദ്യോഗിക വിവരം. കരുണാനിധിയുടെ നില മെച്ചപ്പെട്ടു തുടങ്ങിയതോടെ ആശുപത്രിക്കു മുന്നില്‍ തമ്ബടിച്ചിരുന്ന പ്രവര്‍ത്തകരുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ മാദ്ധ്യമപ്രവര്‍ത്തകരും മടങ്ങിയിരുന്നു.

Leave A Reply

Your email address will not be published.