സുസൂക്കി ബാന്‍ഡിറ്റ് 150 അവതരിപ്പിക്കുന്നു

0

സുസുക്കിയുടെ ഏറ്റവും പുതിയ മോഡല്‍  ബാന്‍ഡിറ്റ് 150 ഉടന്‍ വിപണികളില്‍ അവതരിപ്പിച്ചു.  147.3 സിസി സിങ്കിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് 19.2 ബിഎച്ച്‌പിയും 14 എന്‍എം ടോര്‍ക്കും നല്‍കും. ൬ സ്പീഡ് ഗിയര്‍ ബോക്സ് ആണ് ബൈക്കിന്‍റെ മറ്റൊരു പ്രത്യേകത. ജിക്സര്‍ 150 ആണ് ബാന്‍ഡിറ്റ് 150യുടെ എതിരാളി. എന്നാല്‍ ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിക്കുമോ എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മുന്‍ വശത്തും പിന് വശത്തും ഡിസ്ക് ബ്രെക്ക് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ബൈക്കിന്‍റെ ഡിസൈനിങ്ങിലും സുസൂക്കി പുതുമ കൊണ്ടുവന്നിട്ടുണ്ട്. പുതിയ എല്‍ഇഡി ഹെഡ്‌ലാമ്ബ്, നീണ്ടുനിവര്‍ന്ന ഫ്യുവല്‍ ടാങ്ക്, ഫ്‌ളാറ്റ് ഹാന്‍ഡില്‍ ബാര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് കണ്‍സോള്‍, എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നീ സംവിധാനങ്ങള്‍ ബൈക്കിന്റെ മാറ്റ് കൂട്ടുന്നു. വാഹന പ്രേമികള്‍ക്ക് ഹരം പകരുന്ന മോഡലാകും എന്ന കാര്യത്തില്‍ സംശയമില്ല.

Leave A Reply

Your email address will not be published.