കമ്പക്കാനം കൂ​ട്ട​ക്കൊ​ല; മു​ഖ്യ​പ്ര​തി അ​നീ​ഷ് അ​റ​സ്റ്റി​ല്‍

0

തൊ​ടു​പു​ഴ: കമ്പക്കാനത്ത് കൂ​ട്ട​ക്കൊ​ല ചെ​യ്ത കേ​സി​ലെ മു​ഖ്യ​പ്ര​തി അ​നീ​ഷ് അ​റ​സ്റ്റി​ല്‍. നേ​ര്യ​മം​ഗ​ല​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത അ​നീ​ഷി​ന്‍റെ കൂ​ട്ടു പ്ര​തി ലി​ബീ​ഷ് ബാ​ബു​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കോ​ട​തി പ്ര​തി​യെ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. കൊ​ല ന​ട​ത്താ​നാ​യി കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലേ​ക്കു അ​നീ​ഷും ലി​ബീ​ഷും പോ​കു​ന്ന​തി​നി​ട​യി​ലു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചു. പെ​ട്രോ​ള്‍ പ​ന്പി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച​ത്. മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Leave A Reply

Your email address will not be published.