കരുണാനിധിയുടെ സംസ്‌കാരങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിച്ചു

0

ചെന്നൈ : കരുണാനിധിയുടെ സംസ്‌കാരങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിച്ചു. ട്രാഫിക് രാമസ്വാമിയുടേതടക്കം 6 ഹര്‍ജികളാണ് പിന്‍വലിച്ചത്. ട്രാഫിക് രാമസ്വാമിയോട് പിന്‍വലിക്കുന്നതായി എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഹര്‍ജികളില്‍ നാലെണ്ണവും കഴിഞ്ഞ ദിവസം രാത്രി തന്നെ പിന്‍വലിച്ചിരുന്നു. ട്രാഫിക്​ രാമസ്വാമി എന്ന പൊതുപ്രവര്‍ത്തകന്‍ നല്‍കിയ ഹരജിമാത്രമായിരുന്നു പിന്‍വലിക്കാതിരുന്നത്​. തുടര്‍ന്ന്​ പരാതി പിന്‍വലിക്കാന്‍ കോടതി ട്രാഫിക്​ രാമസ്വാമിയോട്​ ആവശ്യ​പ്പെട്ടു. അതിന്​ സമയം അനുവദിക്കണമെന്ന്​ രാമസ്വാമി അപേക്ഷിച്ചു. എന്നാല്‍ മൃതദേഹം മറീനയില്‍ സംസ്​കരിക്കുന്നതിന്​ പരാതിയില്ലെന്ന്​ എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന്​ ​ ഹര്‍ജികളും തള്ളുകയാണെന്നും അറിയിച്ചു.

Leave A Reply

Your email address will not be published.