പുതിയ ഹോണ്ട CR-V ഇന്ത്യന്‍ വിപണിയിലേക്ക്

0

പുതിയ ഹോണ്ട CR-V ഇന്ത്യന്‍ വിപണിയിലേക്ക് ടൊയോട്ട ഫോര്‍ച്യൂണറും ഫോര്‍ഡ് എന്‍ഡവറും അടക്കിവാഴുന്ന എസ്‌യുവി നിരയില്‍ പുതിയ CR-V മോഡലിലൂടെ ചുവടുറപ്പിക്കാന്‍ ഹോണ്ട മൂന്നാം നിര സീറ്റുകളുടെ പശ്ചാത്തലത്തില്‍ നിലവിലുള്ള CR-V എസ്‌യുവിയെക്കാള്‍ കൂടുതല്‍ വലുപ്പം പുതിയ മോഡലിനുണ്ടാകും. പുതിയ ഡീസല്‍ എഞ്ചിനിലാണ് ക്രോസ്‌ഓവര്‍ എസ്‌യുവിയെ എത്തുന്നത്. എര്‍ത്ത് ഡ്രീംസ് എഞ്ചിന്‍ കുടുംബത്തില്‍ നിന്നുള്ള 1.6 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനായിരിക്കും പുതിയ CR-V എസ്‌യുവിയില്‍.

ഡീസല്‍ എഞ്ചിന് 118 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പാഡില്‍ ഷിഫ്റ്ററുകളുടെ പിന്തുണയുള്ള ഒമ്ബതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കും. ഈ വര്‍ഷം ഒക്ടോബറില്‍ 2018 ഹോണ്ട CR-V ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും.ഡീസല്‍ എഞ്ചിന് പുറമെ എസ്‌യുവിയുടെ പെട്രോള്‍ പതിപ്പും വിപണിയില്‍ അണിനിരക്കുമെന്നാണ് വിവരം. 2.0 ലിറ്റര്‍ എഞ്ചിനാകും CR-V പെട്രോളില്‍ ഉണ്ടാകുക. എഞ്ചിന്‍ 152 bhp കരുത്തും 189 Nm torque ഉം ഉത്പാദിപ്പിക്കാനാകും.28 ലക്ഷം രൂപയോളമായിരിക്കും ഹോണ്ട CR-V എസ്‌യുവിക്ക് വില.

Leave A Reply

Your email address will not be published.