യെ​മ​നി​ല്‍ സൗ​ദി സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ കു​ട്ടി​ക​ളുള്‍പ്പടെ നിരവധി പേര്‍ കൊല്ലപ്പെട്ടു

0

സ​നാ: യെ​മ​നി​ല്‍ സൗ​ദി സ​ഖ്യ സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 29 കു​ട്ടി​ക​ളുള്‍പ്പടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ 48 പേരില്‍ 30 പേ​ര്‍ കു​ട്ടി​ക​ളാണെന്നാണ് വിവരം. യെ​മ​നി​ലെ വ​ട​ക്ക​ന്‍ പ്ര​വി​ശ്യ​യാ​യ സാ​ദ​യി​ല്‍ ദാ​ഹ്യാ​നി​ലെ മാ​ര്‍​ക്ക​റ്റി​ലാ​യി​രു​ന്നു ആക്രമണം ഉണ്ടായത്.

കു​ട്ടി​ക​ള്‍ സ​ഞ്ച​രി​ച്ച ബ​സി​ല്‍ മി​സൈ​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ള്‍ എ​ല്ലാ​വ​രും 15 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രാ​ണ്. വ്യാ​ഴാ​ഴ്ച ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ 50 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്നും 77 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റെ​ന്നും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെയ്‌തിരുന്നു.

Leave A Reply

Your email address will not be published.