ഇടുക്കി ഡാമിന്‍റെ നാലാമത്തെ ഷട്ടറും തുറന്നു

0

ഇടുക്കി:  ഇടുക്കി അണക്കെട്ടിലെ നാലാമത്തെ ഷട്ടറും തുറന്നു. മുന്നറിയിപ്പൊന്നും കൂടാതെ അധികൃതര്‍ അടിയന്തരമായി ഷട്ടര്‍ ഉയര്‍ത്തുകയായിരുന്നു. അഞ്ചാമത്തെ ഷട്ടര്‍ കൂടി ഉടന്‍ തന്നെ ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം ഉയര്‍ത്തിയിട്ടും ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നാലാമത്തെ ഷട്ടര്‍ കൂടി ഉയര്‍ത്തിയത്. ഡാമില്‍ നിന്നും ഒഴുക്കി വിടുന്നതിന്‍റെ ഇരട്ടിയേക്കാള്‍ വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തിലാണ് നാലാമത്തെ ഷട്ടര്‍ ഉയര്‍ത്തിയത്. കനത്ത സുരക്ഷയാണ് ദുരന്തനിവാരണ സേനയും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ചെറുതോണിയില്‍ ഒരുക്കിയിരിക്കുന്നത്. ആളുകളെ പുഴയുടെ വശങ്ങളില്‍ നിന്നും പൂര്‍ണമായി ഒഴിപ്പിച്ചിട്ടുണ്ട്. എല്ലാവരും കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് ഉച്ചഭാഷണിയിലൂടെ അറിയിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.