മലമ്പുഴ അണക്കെട്ട് തുറന്നതില്‍ ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്ന് വി.എസ്

0

തിരുവനന്തപുരം: മലമ്പുഴ അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. കനത്ത കാലവര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജലസംഭരണികള്‍ തുറക്കേണ്ടിവന്നിരിക്കുന്നു. ഇതൊരു ഗുരുതരമായ സാഹചര്യംതന്നെയാണ്. മലമ്ബുഴ ഡാം തുറന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടറുമായും ബന്ധപ്പെട്ട മന്ത്രിയുമായും സംസാരിച്ചിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നുമാണ് മനസ്സിലാക്കാനായതെന്ന് വി.എസ് പറഞ്ഞു.പാലക്കാട് ജില്ലയില്‍ ഇതിനകം തന്നെ ഒട്ടേറെ നാശനഷ്ങ്ങള്‍ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. വാളയാര്‍ റെയില്‍വേ ട്രാക്ക് ഉപയോഗശുന്യമായതായാണ് വരുന്ന വാര്‍ത്തകള്‍. ഒട്ടേറെ വീടുകള്‍ അപകട ഭീഷണിയിലാണ്. എന്നാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാദ്ധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നതായാണ് മനസിലാക്കുന്നത്.

Leave A Reply

Your email address will not be published.