ചൈനയുടെ ഭാഗമാകാന്‍ ടിബറ്റ് തയ്യാറാണെന്ന് ദലൈലാമ

0

ബംഗളൂരു: തങ്ങളുടെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കുകയാണെങ്കില്‍ ചൈനയുടെ ഭാഗമാകാന്‍ ടിബറ്റ് തയ്യാറാണെന്ന് ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമ. ‘താങ്ക്യൂ കര്‍ണാടക’ എന്ന പൊതു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ലാമ ടിബറ്റിന്റെ നിലപാട് വ്യക്തമാക്കിയത്. ‘ഞങ്ങള്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നില്ല. ഞങ്ങളുടെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കാനുള്ള സമ്ബൂര്‍ണ അധികാരം ഉറപ്പു തരാമെങ്കില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയ്‌ക്കൊപ്പം നിലകൊള്ളുന്നതില്‍ ഞങ്ങള്‍ക്കു വിരോധമില്ല’ ദലൈലാമ പറയുന്നു.

ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയ ഇന്ത്യയ്ക്കും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ നല്‍കുന്ന കര്‍ണാടക സംസ്ഥാനത്തിനും ലാമ നന്ദി അറിയിച്ചു.

Leave A Reply

Your email address will not be published.