ഇ പി ജയരാജന്‍ വ്യവസായ വകുപ്പ് മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

0

തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജന്‍ നാളെ രാവിലെ 10 ന് സത്യപ്രതിജ്ഞ ചെയ്യും. വ്യവസായ വകുപ്പിലേക്ക് തന്നെയാണ് ഇ പി ജയരാജന്‍ തിരിച്ചെത്തുന്നത്. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ലളിതമായി നടത്തുന്ന ചടങ്ങില്‍ 200 പേര്‍ക്ക് മാത്രമാണ് ക്ഷണം.
രാവിലെ 11 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ജയരാജന്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ 19 ന് അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്ക് പോകും. മുഖ്യമന്ത്രിയുടെ ചുമതല ജയരാജന് കൈമാറുമെന്നാണ് സൂചന. നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പിലേക്ക് തന്നെ തിരിച്ചെത്തുന്നതിനാല്‍ സെക്രട്ടേറിയേറ്റ് നോര്‍ത്ത് സാന്‍ഡ്വിച്ചിലെ ഓഫീസ് മന്ത്രിയ്ക്ക് അനുവദിച്ചേക്കും .

Leave A Reply

Your email address will not be published.