ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 25 ല​ക്ഷം രൂ​പ ന​ല്‍​കുമെന്ന് ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍

0

കൊ​ച്ചി: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ 25 ല​ക്ഷം രൂ​പ ന​ല്‍​കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ചൊവ്വാഴ്ച തു​ക കൈ​മാ​റും. മോ​ഹ​ന്‍​ലാ​ലി​ന് പു​റ​മേ ത​മി​ഴ് സി​നി​മാ​ലോ​ക​ത്തു നി​ന്നും കേ​ര​ള​ത്തി​ന് സ​ഹാ​യം എ​ത്തു​ന്നു​ണ്ട്. ത​മി​ഴ് അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ന​ടി​ക​ര്‍ സം​ഘ​വും ത​മി​ഴ് ടെ​ലി​വി​ഷ​ന്‍ ചാ​ന​ലാ​യ വി​ജ​യ് ടി​വി​യും ദൗ​ത്യ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ട്. തെ​ലു​ങ്ക് താരം വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട അ​ഞ്ചു ല​ക്ഷം രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Leave A Reply

Your email address will not be published.