ഇ പി ജയരാജന്‍റെ സത്യപ്രതിജ്ഞ ഇന്ന് ; ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം

0

തിരുവനന്തപുരം: സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ രാവിലെ പത്തിന് ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. ജയരാജന്‍ നേരത്തേ വഹിച്ചിരുന്ന വ്യവസായ കായിക ക്ഷേമ വകുപ്പുകളോടെയാണ് ഇപ്പോള്‍ മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നത്.
അതേസമയം ഇ.പി. ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു ബഹിഷ്‌കരിക്കുമെന്നു പ്രതിപക്ഷം. ജയരാജനെ മാറ്റിയതു തെറ്റായിരുന്നുവോയെന്നു സിപിഎം വ്യക്തമാക്കണം. വീണ്ടും മന്ത്രിയാക്കുന്നത് അധാര്‍മികമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെറ്റുചെയ്തുവെന്നു സിപിഎം കണ്ടെത്തിയതിന്‍റെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയ ഒരാളെ വീണ്ടും തിരിച്ചെടുക്കുന്നതു ധാര്‍മിതകയ്ക്കു നിരക്കുന്നതല്ലെന്ന് യുഡിഎഫ് നേതൃയോഗത്തിനു ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു.

Leave A Reply

Your email address will not be published.