യു എ ഇയില്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച

0

ദുബൈ: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച. യു എ ഇ സമയം 3 മണിക്ക് ഒരു ദിര്‍ഹത്തിന് 19.03 രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങിയത്. വരും ദിനങ്ങളില്‍ രൂപയുടെ നില കൂടുതല്‍ പരുങ്ങലിലാകുമെന്നാണ് സാമ്ബത്തീക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഡോളറിന് 70 രൂപയാണിപ്പോള്‍ ലഭിക്കുന്ന വിനിമയ നിരക്ക്.
തിങ്കളാഴ്ച രാവിലെ രൂപയുടെ മൂല്യം 69.47 ആയിരുന്നു. എന്നാല്‍ മൂല്യം വീണ്ടും ഇടിഞ്ഞ് 69.93ലാണ് ഇന്ന് വിപണി ക്ലോസ് ചെയ്തത്. പതിവുപോലെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികള്‍ മണി എക്‌സ്‌ചേഞ്ചുകളിലേയ്ക്ക് കൂട്ടത്തോടെ ഒഴുകി. ഒരു ദിര്‍ഹത്തിന് 19.03 രൂപയാണിപ്പോള്‍ ലഭിക്കുന്നത്.

Leave A Reply

Your email address will not be published.