എടിഎമ്മുകളില്‍ രാത്രി ഒമ്ബത്​ മണിക്ക്​ ശേഷം പണം നിറക്കില്ല

0

ന്യൂഡല്‍ഹി:നഗരപ്രദേശങ്ങളില്‍  രാത്രി ഒമ്ബത്​ മണിക്ക്​ ശേഷവും ഗ്രാമങ്ങളില്‍ ആറ്​ മണിക്ക്​ ശേഷവും എടിഎമ്മുകളില്‍ പണം നിറക്കേണ്ടെന്ന്​ എജന്‍സികള്‍ക്ക്​ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തി​​ന്‍റെ നിര്‍ദേശം. പ്രശ്നബാധിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളില്‍ നാല്​ മണിക്ക്​ മുമ്ബായി പണം നിറക്കണമെന്നും നിര്‍ദേശമുണ്ട്​.
2019 ​ഫെബ്രുവരി എട്ടിന്​ മുമ്ബ്​ പുതിയ നിര്‍ദേശം പ്രാവര്‍ത്തികമാക്കണമെന്നാണ്​ കേന്ദ്രസര്‍ക്കാറിന്‍റെ ഉത്തരവ്​. ഏകദേശം 15,000 കോടിയാണ്​ നോണ്‍ ബാങ്കിംഗ്​ സ്ഥാനങ്ങള്‍ പ്രതിദിനം കൈകാര്യം ചെയ്യുന്നത്​. സ്വകാര്യ ഏജന്‍സികള്‍ പണം കൊണ്ടുപോകു​മ്ബോള്‍ ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്​.
നേരത്തെ എടിഎമ്മുകളില്‍ പണം നിറക്കുന്നതിനുള്ള വാനുകള്‍ അക്രമിക്കപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. ഇതേ തുടര്‍ന്നാണ്​ കര്‍ശന നിര്‍ദേശങ്ങളുമായി അഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്​.

Leave A Reply

Your email address will not be published.