തനിക്ക് വേണ്ടിയാണ് ഭര്‍ത്താവ് പോണ്‍ ചിത്രങ്ങളിലെത്തിയത് : സണ്ണി ലിയോണ്‍

0

മുംബൈ : ഭര്‍ത്താവായ ഡാനിയല്‍ വെബ്ബര്‍ പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ എത്തിപ്പെടാന്‍ കാരണം താനാണെന്ന് സണ്ണി ലിയോണ്‍. പോണ്‍ ചിത്രങ്ങളില്‍ താന്‍ മറ്റ് താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നത് ഡാനിയലിന് സഹിക്കാനാകുമായിരുന്നില്ല. ഇത് കൊണ്ടാണ് തനിക്കൊപ്പം അഭിനയിക്കാന്‍ അദ്ദേഹം പോണ്‍ ഇന്‍ഡസ്ട്രിയില്‍ എത്തിയതും പിന്നീട് ഇരുവരും ചേര്‍ന്ന് പോണ്‍ ചിത്ര നിര്‍മ്മാണ കമ്പനി തുടങ്ങിയതും. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജാണ് സണ്ണിയുടെ ഈ പ്രസ്താവനകള്‍ പുറത്തു വിട്ടിരിക്കുന്നത്.

ഡാനിയലുമായുള്ള സ്‌നേഹബന്ധത്തെക്കുറിച്ചും സണ്ണി വിശദീകരിക്കുന്നുണ്ട്. ദീര്‍ഘകാലമായുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. ഡാനിയല്‍ വളരെ കരുതലും പിന്തുണയും നല്‍കുന്നയാളാണ്.ഒരു പ്രമുഖ പോണ്‍ ചിത്ര കമ്പനിയില്‍ കോണ്‍ട്രാക്റ്റ് ലഭിക്കുന്നതിന് തന്നെ സഹായിച്ചത് ഡാനിയലാണ്. പ്രണയം തുടങ്ങിയ കാലത്ത് ദീര്‍ഘനേരമാണ് പരസ്പരം ഫോണില്‍ സംസാരിച്ചിരുന്നത്. ഒമാനിലായിരുന്ന സമയത്ത് ഒരു പെട്ടി നിറയെ കോളിംഗ് കാര്‍ഡുകള്‍ തന്റെ പക്കലുണ്ടായിരുന്നുവെന്നും അത്രയും കൂടുതല്‍ തങ്ങള്‍ സംസാരിച്ചുവെന്നും സണ്ണി പറയുന്നു.

തന്റെ ഭര്‍ത്താവായ ഡാനിയല്‍ വെബ്ബറിനെക്കുറിച്ച് പല അവസരങ്ങളിലും സണ്ണി വാചാലയാകാറുണ്ട്. എ്ന്നാല്‍ ഇത് ആദ്യമായാണ് ഇത്തരം കാര്യങ്ങള്‍ താരം വെളിപ്പെടുത്തുന്നത്. പോണ്‍ ചിത്രങ്ങളിലെ നായികയായിരുന്ന സണ്ണി ലിയോണ്‍ പിന്നീട് ബോളിവുഡിലേക്ക് ചേക്കേറി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സണ്ണിയും ഭര്‍ത്താവും. പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനായി അഞ്ച് കോടി രൂപ സണ്ണി ലിയോണ്‍ സംഭാവന നല്‍കിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് സ്ഥിതീകരിക്കാനോ നിഷേധിക്കാനോ സണ്ണി തയ്യാറായില്ല. ദുരിതബാധിതരെ താന്‍ സഹായിച്ചുവെന്നും എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ പുറത്തു വിടാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു അവരുടെ പ്രതികരണം. കേരളത്തിനായി ബോളിവുഡ് മേഖലയിലുള്ളവര്‍ ചേര്‍ന്ന് നടത്തുന്ന അവശ്യ വസ്തു സമാഹരണത്തിലും സണ്ണി സംഭാവന നല്‍കിയിരുന്നു. 1200 ടണ്‍ അരിയും ധാന്യങ്ങളുമാണ് സണ്ണിയും ഭര്‍ത്താവ് ഡാനിയലുമായി ചേര്‍ന്ന് കേരളത്തിലെ ജനതയ്ക്കായി സംഭാവന നല്‍കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.