തുളസിയും ചർമ്മ സൗന്ദര്യവും

0

നമ്മുടെ എല്ലാവരുടെ വീട്ടു മുറ്റത്തും നിൽക്കുന്നതും എന്നാൽ നമ്മളിൽ പലരും മനപൂർവ്വമല്ലെങ്കിലും അത്ര പ്രാധാന്യം നൽകാത്തതുമായ തുളസിയുടെ ​ഗുണങ്ങൾ അനവധിയാണ് . മുഖത്തെ പാടുകൾ നീക്കാനും , ചർമ്മത്തിലെ ചുളിവുകൾ നീക്കാനും ഇതിലും നല്ലൊരു ചെടിയില്ല . എന്നാൽ പലർക്കും ഇതിന്റെ ഉപയോ​ഗത്തെ കുറിച്ച് ഇന്നും അഞ്ജാതരാണ്. ഈ ഇത്തിരി കുഞ്ഞൻ ചെടിയുടെ ​ഗുണങ്ങൾ ശരിക്കും ഇനിയും തിരിച്ചറിയാത്തവരാണ് നമ്മൾ . മരുന്നായും , സൗന്ദര്യ കൂട്ടുകളിലെ പ്രധാനിയായും തിളങ്ങാൻ തുളസിയെ കഴിഞ്ഞേ ആളുള്ളൂ . ബാക്ടീരിയയെ തുരത്താനും , അണുബാധയേറ്റാൽ മരുന്നായും തുളസി ഉപയോ​ഗിക്കാം . വിവിധ ചർമ്മ രോ​ഗങ്ങളെ തുരത്തുന്ന , പ്രകൃതി ചികിത്സക്ക് മുൻപിൽ നിൽക്കുന്ന തുളസി ചെടി നമ്മുടെ എല്ലാവരുടെയും വീട്ടു മുറ്റത്ത് അത്യാവശ്യമാണ് . തുളസിയിൽ കാണുന്ന ലിനോലേക് ആസിഡ് ചർമ്മത്തിന്റെ ഒട്ടുമിക്ക പ്രശ്നങ്ങളെയും തീർക്കുന്നു . വേപ്പ് , മഞ്ഞൾ , തുളസി എന്നിവ മൂന്നും ചേർത്താൽ മികച്ച കൂട്ടായി , ഇത് ചർമ്മ സൗന്ദര്യത്തിനായി ഉപയോ​ഗിക്കാം . ത്വക് രോ​ഗങ്ങളെ പ്രതിരോധിക്കാൻ ഇതിലും നല്ലൊരു ഒൗഷധമില്ല . പനിക്കും, തൊണ്ട വേദനക്കുമെല്ലാം കാലങ്ങളായി തുളസി ഉപയോ​ഗപ്പെടുത്തുന്നു . ഇതെല്ലാം കൂടാതെ വിവിധ തരം എണ്ണകൾ തയാറാക്കുന്നതിലും തുളസി പ്രധാന ചേരുവയാണ് . പ്രമേഹത്തെ ലഘൂകരിക്കാനും , കൂടാതെ രക്ത സമ്മർദ്ദത്തെ കൃത്യമാക്കാനും തുളസി ഫലപ്രദമായി ഉപയോ​ഗിച്ച് വരുന്നു . നിസാരമായ ജലദോഷം മുതൽ , കടുത്ത പനി എന്നിവയ്ക്കെല്ലാം തുളസി വീട്ടു മരുന്നാണ് . യാതൊരു പാർശ്വ ഫലങ്ങളും ഇല്ലാതെ തന്നെ ഇവ ഉപയോ​ഗിക്കാനാകും എന്നതാണ് ഇതിന്റെ മെച്ചം . . തേനും കുതിർത്ത തുളസിയിലയും , കടല പൊടിയും മുഖ സൗന്ദര്യത്തിന് ഉപയോ​ഗിച്ച് വരുന്നു .

Leave A Reply

Your email address will not be published.