ഭാഗമതിക്ക് ശേഷം ദ്വിഭാഷ ചിത്രവുമായി അനുഷ്‌ക

0

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അനുഷ്‌ക ഷെട്ടിയുടെ തമിഴ് അരങ്ങേറ്റം. സുന്ദര്‍ സി സംവിധാനം ചെയ്ത രണ്ട് എന്ന ചിത്രത്തില്‍ മാധവനായിരുന്നു നായകന്‍. ഭാഗമതിക്ക് ശേഷം അനുഷ്‌ക നായികയായി എത്തുന്ന പുതിയ ചിത്രത്തിലും ആരാധകരുടെ സ്വന്തം മാഡി, മാധവനാണ് നായകന്‍. സൈലന്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രവും തമിഴിലും തെലുങ്കിലുമായാണ് ഒരുങ്ങുന്നത്. ബാഹുബലി 2, ഭാഗമതി എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ തുടര്‍ച്ചയായി മൂന്നാമത്തെ ദ്വിഭാഷ ചിത്രത്തിലാണ് അനുഷ്‌ക നായികയായി എത്തുന്നത്.

2011ല്‍ പുറത്തിറങ്ങിയ വസ്റ്റുഡ നാ രാജു എന്ന ചിത്രം സംവിധാനം ചെയ്ത ഹേമന്ത് മധുകര്‍ ആണ് സൈലന്‍സ് സംവിധാനം ചെയ്യുന്നത്. തംരകഗമായി മാറിയ ബ്രീത്ത് എന്ന വെബ് സീരീസിന് ശേഷം മാധവന്‍ നായകനായി എത്തുകയാണ് ഈ ചിത്രത്തിലൂടെ. ത്രില്ലര്‍ ജോണറിലുള്ള ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് മാധവന്റേത് എന്ന സംവിധായകന്‍ പറയുന്നു.

ബ്ലു പ്ലാനറ്റ് എന്റര്‍ടെയിന്‍മെന്റ്‌സും പീപ്പിള്‍ മീഡിയ ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൂര്‍ണമായും അമേരിക്കയിലെ സാറ്റ്‌ലെയില്‍ ചിത്രീകരിക്കുന്ന ഇന്ത്യന്‍ ചിത്രമായിരിക്കും സൈലന്‍സ്. കൊന വെങ്കിടും ഗോപി മോഹനും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന സൈലന്‍സിന്റെ ചിത്രീകരണം സെപ്തംബറില്‍ ആരംഭിക്കും. വിക്രം വേദയാണ് മാധവന്‍ നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജ്യോതിക നായികയായി എത്തിയ മഗിളര്‍ മട്ടും എന്ന ചിത്രത്തില്‍ മാധവന്‍ അതിഥി വേഷത്തിലെത്തിയിരുന്നു. തെലുങ്ക് ചിത്രമായ സവ്യസാച്ചി, ഷാരുഖാന്‍ നായകനാകുന്ന ബോളിവുഡ് ചിത്രം സീറോ എന്നിവയാണ് മാധവന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.

Leave A Reply

Your email address will not be published.