മൂന്നു പുതിയ സ്മാർട്ട് ഫോണുകളുമായി ആപ്പിൾ വരുന്നു

0

മൂന്നു പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ഐഫോൺ9, ഐഫോൺ 9 പ്ലസ്, ഐഫോൺ 10 പ്ലസ്. സെപ്തംബർ 12ന് മൂന്നു ഫോണുകളും പുറത്തിറക്കുമെന്നാണ് വിവരം. അടുത്ത തലമുറ ഫോണുകൾ പുറത്തിറക്കുന്നതിലൂടെ കമ്പനിയുടെ ലക്ഷ്യം വ്യക്തമാണ്. ആപ്പിളിന്റെ 2018 ഐഫോണുകളുടെ മുൻകൂർ ബുക്കിംഗ് സെപ്തംബർ 14 , വെള്ളിയാഴ്ച മുതൽ ആരംഭിക്കും.

നേരത്തെയും സെപ്തംബർ ആദ്യ ആഴ്ചയോ രണ്ടാമത്തെ ആഴ്ചയോ ആണ് ആപ്പിൾ പുതിയ ഫോണുകൾ പുറത്തിറക്കിയിരുന്നത്. മുൻകൂർ ബുക്കിംഗ് ആരംഭിക്കുന്നത് വെള്ളിയാഴ്ചകളിലുമായിരിക്കും. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഐഫോൺ 8, ഐഫോൺ 10 എന്നിവ സെപ്തംബർ 12നാണ് പുറത്തിറക്കിയത്. സെപ്തംബർ 15നാണ് മുൻകൂർ ബുക്കിംഗ് ആരംഭിച്ചത്.

പുറത്തു വരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഐഫോൺ 9 ആപ്പിളിന്റെ എൻട്രി ലെവൽ ആയിരിക്കും. ഐഫോൺ 10നെ പോലെ ഫെയ്സ് ഐഡിയോട് കൂടിയ 6.1 ഇഞ്ച് എൽസിഡി സ്ക്രീൻ ഇതിനുണ്ടെന്നാണ് വിവരങ്ങൾ. ഐഫോൺ 10ന്റെ പിൻഗാമികളാണ് മൂന്ന് ഫോണുകളുമെന്നാണ് വിവരം. ബയോമെട്രിക് സംവിധാനങ്ങളോട് കൂടിയ ഫെയ്സ് ഐഡി മൂന്നു ഫോണിലും ഉണ്ടെന്നാണ് സൂചന.

ഡോളർ 600 മുതലാണ് സ്റ്റാർട്ടിംഗ് പ്രൈസ് എന്നും വിവരങ്ങൾ വ്യക്തമാക്കുന്നു. പുതിയ ഒഎൽഇഡി ഐഫോണുകൾക്ക് പെൻസിൽ സപ്പോർട്ടും ഉണ്ടാകുമെന്നാണ് സൂചന. ഇരട്ട സിം ആണെന്നും വിവരങ്ങളുണ്ട്.

Leave A Reply

Your email address will not be published.