ഹൈക്കോടതിയില്‍ പുതിയ നാല് ജഡ്‌ജിമാര്‍ ചുമതലയേറ്റു

0

കൊച്ചി : പുതിയ നാല് ജഡ്‌ജിമാര്‍ കു‌ടെ ഹൈക്കോടതിയില്‍ ചുമതലയേറ്റു. ജസ്റ്റിസ് വി.ജി. അരുണ്‍, ജസ്റ്റിസ് എന്‍. നഗരേഷ്, ജസ്റ്റിസ് ടി.വി. അനില്‍ കുമാര്‍, ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍ എന്നിവരാണ് ഇന്നലെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് മുമ്ബാകെ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റത്. ഒക്ടോബര്‍ 11 നാണ് നാലുപേരെയും ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. ഇതനുസരിച്ച്‌ നവംബര്‍ ഒന്നിന് ഉത്തരവിറങ്ങിയിരുന്നു.

Leave A Reply

Your email address will not be published.