ക​ര്‍​ണാ​ട​ക​യി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ഇ​ന്ന്

0

ബം​ഗ​ളൂ​രു: മൂ​ന്നു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ര​ണ്ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ക​ര്‍​ണാ​ട​ക​യി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ഇ​ന്ന്. രാ​മ​ന​ഗ​ര, ജാം​ഖ​ണ്ഡി നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും ശി​വ​മോ​ഗ, ബ​ല്ലാ​രി, മാ​ണ്ഡ്യ ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ് ശ​നി‍​യാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. കോ​ണ്‍​ഗ്ര​സ്- ജെ​ഡി​എ​സ് സ​ഖ്യം ഒ​ന്നി​ച്ചു മ​ത്സ​രി​ക്കു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ആ​യ​തി​നാ​ല്‍ സ​ഖ്യ​ത്തി​ന് നി​ര്‍​ണാ​യ​ക​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ഖ്യ​ത്തി​ന്‍റെ ഭാ​വി എ​ന്തെ​ന്നും ഈ ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം കൊ​ണ്ട് നി​ര്‍​ണ​യി​ക്ക​പ്പെ​ടും.​
ആ​കെ 66.8 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബ​ല്ലാ​രി​യി​ല്‍ 63.85 ശ​ത​മാ​ന​വും ശി​വ​മോ​ഗ​യി​ല്‍ 61.05 ശ​ത​മാ​ന​വും മാ​ണ്ഡ്യ​യി​ല്‍ 53.93 ശ​ത​മാ​ന​വും ജാം​ഖ​ണ്ഡി​യി​ല്‍ 77.17 ശ​ത​മാ​ന​വും രാ​മ​ന​ഗ​ര​യി​ല്‍ 71.88 ശ​ത​മാ​ന​വും പേ​ര്‍ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു.

Leave A Reply

Your email address will not be published.