ക​ലി​ഫോ​ര്‍​ണി​യ​യി​ലെ സാ​ന്‍ റാ​ഫേ​ലി​ല്‍ വെ​ടി​വ​യ്പ്പ്; ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു

0

സാ​ന്‍ റാ​ഫേ​ല്‍: ക​ലി​ഫോ​ര്‍​ണി​യ​യി​ലെ സാ​ന്‍ റാ​ഫേ​ലി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​പെ​ടാ​നി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ 1.33ന് ​സാ​ന്‍ റാ​ഫേ​ലി​ലെ ഡെ​റ്റോ​ക്സ് സെ​ന്‍റ​റി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. അ​ക്ര​മി​യെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​താ​യാ​ണ് വി​വ​രം. എ​ന്നാ​ല്‍ ഇ​യാ​ളെ കു​റി​ച്ച്‌ യാ​തൊ​രു വി​വ​ര​വും പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ല്ല.

Leave A Reply

Your email address will not be published.