ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയ യുവതിയെ തിരിച്ചയച്ചു

0

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ യുവതിയെ തിരിച്ചയച്ചു. പൊലീസ് സംരക്ഷണയില്‍ കുടുംബത്തോടൊപ്പമാണ് അഞ്ജു ചേര്‍ത്തലയിലേക്ക് മടങ്ങി പോയത്. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ഭര്‍ത്താവിനും രണ്ടുകുട്ടികള്‍ക്കും ഒപ്പം എത്തിയ ചേര്‍ത്തല സ്വദേശിയായ യുവതിയെ മടക്കി അയച്ചത്. ഭര്‍ത്താവ് പറഞ്ഞിട്ടാണു വന്നതെന്നും മടങ്ങാന്‍ തയ്യാറാണെന്നുമാണ് അഞ്ജു പൊലീസിനെ അറിയിച്ചത്. ശബരിമല ദര്‍ശനത്തിനായി പമ്പയില്‍ എത്തിയ യുവതി പ്രതിഷേധങ്ങളെ തുടര്‍ന്ന് മടങ്ങാന്‍ സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ മടങ്ങിപ്പോകാന്‍ തയ്യാറല്ലെന്ന നിലപാടില്‍ യുവതിയുടെ ഭര്‍ത്താവ് ഉറച്ചുനിന്നത് പ്രശ്‌നപരിഹാരം നീളാന്‍ കാരണമായി.
യുവതി ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കും ഒപ്പമാണ് മല കയറാനെത്തിയത്. ഇതിനിടെ ചേര്‍ത്തലയിലെ കുടുംബാംഗങ്ങളുമായി പൊലീസ് നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് യുവതിയും കുടുംബവും മടങ്ങാന്‍ തീരുമാനിച്ചത്. ചേര്‍ത്തലയില്‍നിന്നു യുവതിയുടെ ബന്ധുക്കള്‍ പമ്പയിലേക്കു തിരിച്ചിരുന്നു. യുവതി എത്തിയതറിഞ്ഞു പമ്പ ഗണപതി കോവിലിനു സമീപത്തെ നടപ്പന്തലില്‍ നാമജപം നടത്തി ഭക്തര്‍ പ്രതിഷേധിച്ചിരുന്നു.

Leave A Reply

Your email address will not be published.