ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസിക്ക് അഭിനന്ദനമറിയിച്ച്‌ ട്രംപ്

0

വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പില്‍ ജനപ്രതിനിസഭയില്‍ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ എതിരാളികളെ അഭിനന്ദനമറിയിച്ച്‌ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസിയെ ടെലിഫോണില്‍ വിളിച്ചാണ് ട്രംപ് അഭിനന്ദനമറിയിച്ചത്. നിലവില്‍ ജനപ്രതിനിധിസഭയിലെ ന്യൂനപക്ഷ വിഭാഗം നേതാവായ പെലോസിയുടെ സ്റ്റാഫ് ഡ്രൂ ഹാമിലാണ് ഇത് സംബന്ധിച്ച്‌ വിവരം ട്വറ്ററിലൂടെ പങ്കുവച്ചത്. നേരത്തെ, സെനറ്റില്‍ തന്‍റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍സ് അധികാരം നിലനിര്‍ത്തിയപ്പോള്‍ ജനങ്ങള്‍ക്ക് നന്ദിയറിയിച്ച്‌ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

Leave A Reply

Your email address will not be published.