പാചകവാതക വിലയില്‍ വീണ്ടും വര്‍ധനവ്

0

ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും വര്‍ധനവ്. രണ്ട് രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചത്. ഈ മാസത്തില്‍ തന്നെ രണ്ടാം തവണയാണ് പാചകവാതകത്തിന് വില കൂടുന്നത്. ഡീലര്‍മാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാചകവാതക വിലയില്‍ വീണ്ടും വര്‍ധനവുണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ ഇതോടെ സബ്‌സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് 507.42 രൂപയായി മാറിയിട്ടുണ്ട്. നവംബര്‍ ആദ്യം സബ്‌സിഡിയില്ലാത്ത സിലണ്ടറിനു 60 രൂപയാണ് വര്‍ധിച്ചത്. സബ്‌സിഡി സിലണ്ടറിന് രണ്ടു രൂപ 94 പൈസയും വര്‍ധനവുണ്ടായിട്ടുണ്ട്.

Leave A Reply

Your email address will not be published.