കേരള ബ്ലാസ്റ്റേഴ്സ് സുബ്രതോ കപ്പ് ക്വാര്‍ട്ടറില്‍

0

കേരള ബ്ലാസ്റ്റേഴ്സ് സുബ്രതോ കപ്പിന്‍റെ ക്വാര്‍ട്ടറില്‍. അണ്ടര്‍ 17 വിഭാഗത്തില്‍ ഇന്ന് എന്‍ സി സി മണിപ്പൂര്‍ ടീമിനെ തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇന്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. നിലമ്ബൂര്‍ പീവീസ് പബ്ലിക്ക് സ്കൂളിനെ പ്രതിനിധീകരിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് സുബ്രതോ കപ്പ് കളിക്കുന്നത്. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു. ആദ്യ മത്സരത്തില്‍ ത്രിപുരയോട് ഗോള്‍ രഹിത സമനില വഴങ്ങിയിരുന്നു. രണ്ടാം മത്സരത്തില്‍ എയര്‍ഫോഴ്സ് ടീമിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കേരളം തോല്‍പ്പിച്ചു. ഇനി ക്വാര്‍ട്ടര്‍ ഫൈനലില്‍ അഫ്ഗാനിസ്താനില്‍ നിന്നുള്ള ടീമിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.നവംബര്‍ 15നാണ് മത്സരം.

Leave A Reply

Your email address will not be published.