നെയ്യാറ്റിന്‍കരക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി രമേശ് ചെന്നിത്തല

0

തിരുവനന്തപുരം:നെയ്യാറ്റിന്‍കരക്കേസ് അട്ടിമറിക്കാന്‍ സി.പി.എമ്മും സര്‍ക്കാരും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ ആരോപിച്ചു.വാഹനത്തിന്‍റെ മുന്നിലേക്ക് തള്ളിയിട്ട യുവാവ് കൊല്ലപ്പെട്ട് ഏഴ് ദിവസമായിട്ടും പ്രതിയെ പിടികൂടിയിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ സി.പി.എം നേതാക്കളുടെ ഒത്താശയോടെയാണ് പ്രതിയെ ഒളിപ്പിച്ചത്. ഹരികുമാറും സി.പി.എം നേതാക്കളുമായുള്ള അവിശുദ്ധബന്ധം നാട്ടില്‍ പാട്ടാണ്. സാക്ഷികളെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുന്നു. പൊലീസ് സംരക്ഷണം ഇല്ലാത്തതിനാല്‍ സാക്ഷികള്‍ ഭയപ്പാടിലാണ്.സനല്‍കുമാറിന്‍റെ വിധവയും രണ്ട് പിഞ്ചുകുട്ടികളും സമരത്തിനിറങ്ങാന്‍ ഇടവരുത്തരുതെന്നും ചെന്നിത്തല പറഞ്ഞു. ഐ.ജിക്ക് അന്വേഷണച്ചുമതല നല്‍കിയതും ഫലപ്രദമാവില്ല.സി.ബി.ഐ അന്വേഷിക്കണമാണ് കുടുംബം ആവശ്യപ്പെടുന്നത്. പൊലീസിന്‍റെ അതിക്രമം പൊലീസ് തന്നെ അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കും.

Leave A Reply

Your email address will not be published.