ശബരിമല; പുന:പരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയിലെ വാദം ഒഴിവാക്കി

0

ന്യൂഡല്‍ഹി:  എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രായഭേദമന്യേ പ്രവേശനം അനുവദിച്ച വിധിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പുന:പരിശോധന ഹര്‍ജികള്‍ നാളെ പരിഗണിക്കും. തുറന്ന കോടതിയിലെ വാദം ഒഴിവാക്കി ചേംബറിലായിരിക്കും അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ആകെ 48 പുനപരിശോധന ഹര്‍ജികളാണ് ഇതുവരെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ നാല് റിട്ട് ഹര്‍ജികള്‍ നാളെ രാവിലെയും ബാക്കിയുള്ളത് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കുമാണ് പരിഗണിക്കുക. ‌ജ‌ഡ്ജിമാരുടെ ചേംബറില്‍ അഭിഭാഷകര്‍ക്കോ കക്ഷികള്‍ക്കോ പ്രവേശനം അനുവദിക്കില്ല.

 

 

Leave A Reply

Your email address will not be published.